ജന്മാന്തരങ്ങൾ
എല്ലാവരും പിരിഞ്ഞു പോയിട്ടും ദേവൻ അവിടെ കുറെ നേരം കൂടി നിന്നു. കോരിച്ചൊരിയുന്ന മഴയുടെ ശക്തി അവൻഅറിഞ്ഞതേയില്ല .അതിലേറെ ശക്തിയോടെ അവൻറെ ഓർമ്മകൾക്ക് ചിറക് മുളച്ചിരുന്നു .ആചിറകുകളിലേറി അവൻ20 വർഷം പിറകോട്ട് പറന്നു .കോളേജ് പഠനം കഴിഞ്ഞ് ജോലി അന്വേഷണത്തിന്റെ അലച്ചിലുകളുടെ നാളുകളിൽഒന്നാണ് അവളെ കാണുന്നത് .അതും ഒരു പെരുമഴക്കാലത്ത് .ഒരു ഇൻറർവ്യൂ കഴിഞ്ഞുവരികയായിരുന്നു .മാനത്തുംമനസ്സിലും കാറും കോളും നിറഞ്ഞിരുന്നു .ബസ് ഇറങ്ങിയതും മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി .പെട്ടെന്നാണ് ബസ്സിൽനിന്നും കുടയില്ലാതെ ഒരു പെൺകുട്ടി ഇറങ്ങുന്നത് കണ്ടത് .തൻറെ കുടക്കീഴിൽ അവളെ കൂടെ കൂട്ടി .ബസ് സ്റ്റോപ്പ് വരെ."വീട്ടിലേക്ക് നടക്കാനുള്ള വഴിയേ ഉള്ളൂ .മഴ തോരുമ്പോൾ പൊയ്ക്കൊള്ളാം "എന്നു പറഞ്ഞു അവൾ അവിടെത്തന്നെനിന്നു .
ഞാൻ പതിവ് പോലെ ഹോസ്റ്റൽ മുറിയിലേക്ക് വന്നതും കുളിച്ചു ഡ്രസ്സ് മാറി .അമ്മയുടെ വിളിപ്രതീക്ഷിച്ചിരിക്കുമ്പോഴേക്കും വിളിയെത്തി.
അന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞ കൂട്ടത്തിൽ ക്കുടയിൽ കൂട്ടിയ പെൺകുട്ടിയുടെ വിശേഷവും അമ്മയോട്പങ്കുവെച്ചു .എടാ ജോലി കിട്ടുന്നതിനു മുൻപേ പെണ്ണ് കെട്ടല്ലേടോ എന്ന് അമ്മയുടെ കമൻറ് .പിന്നീട് ദിവസങ്ങൾക്കകംതന്നെ അന്നത്തെ ഇൻറർവ്യൂവിൽ തെരഞ്ഞെടുത്തതായി അറിയിപ്പ് കിട്ടിയപ്പോൾ ആദ്യം ഓർമ്മയിൽ വന്നത് അന്ന്കുടക്കീഴിൽ കൂട്ടിയ പെൺകുട്ടിയെയാണ് .സന്തോഷം അറിയിച്ചപ്പോൾ അമ്മയുടെ അടുത്ത കമൻറ് അന്ന്പെൺകുട്ടിയെ നീ കുടയിൽകൂട്ടിയില്ലേ അതാണാ ജോലി കിട്ടാൻ കാരണം .അമ്മ ഇങ്ങനെ എപ്പോഴും കാര്യകാരണങ്ങൾഅന്വേഷിച്ച് സന്തോഷിക്കാനുള്ള വക സ്വയം കണ്ടെത്തും .ഒരിടത്തരം കമ്പനിയിലെ അക്കൗണ്ടൻറ് ആയി ജോലിആരംഭിച്ചു .വലിയ ശമ്പളം ഒന്നുമില്ലെങ്കിലും ജോലി അന്വേഷണം ,ഇൻറർവ്യൂ തുടങ്ങിയവയൊക്കെ അവസാനിപ്പിക്കാൻസാധിച്ചതിന്റെ ആശ്വാസമായിരുന്നു .പിന്നീട് ഇടയ്ക്ക് വീണ്ടും ആ പെൺകുട്ടിയെ ബസ്സിലോ റോഡിലൊക്കെകാണുമ്പോഴും അന്നത്തെ ആ
പരിചയം പുതുക്കി കൊണ്ടുള്ള ഒരു പുഞ്ചിരി രണ്ടുപേരും കൈമാറി .രണ്ടുവർഷത്തിനുശേഷം വിവാഹാലോചനകൾക്ക്തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യത്തെ പെണ്ണുകാണൽ ചടങ്ങിൽ ആണ് ഞാൻ ശരിക്കും ഞെട്ടിയത് .കുടക്കീഴിൽകൂട്ടിയ പെൺകുട്ടി ചിരപരിചിതയെ പോലെ ചായ കൊണ്ടുവന്ന് മുന്നിൽ നിന്നപ്പോൾശരിക്കുംഞെട്ടിപ്പോയി.പുഞ്ചിരിക്കുന്ന മുഖം അന്നാണ് ഞാൻ ശ്രദ്ധിച്ചത് .ഐശ്വര്യമുള്ള മുഖം
പേരെന്താ "ദേവി".ദേവനും ദേവിയും കൊള്ളാം മനസ്സിൽ പറഞ്ഞു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ദേവി അവസാനവർഷ ബിരുദ വിദ്യാർത്ഥി ഒരു അനിയൻ പ്ലസ്ടുവിന് പഠിക്കുന്നു അച്ഛൻ അമ്മ നല്ലൊരു വീട് പുരയിടം .വീട്ടിൽ വന്നതുംഅമ്മയോട് പറഞ്ഞു കുടക്കീഴിൽ കൂട്ടിയ പെൺകുട്ടിയെയാണ് ഞാൻ ഇന്ന് പെണ്ണുകാണാൻ പോയത് അമ്മേ .അമ്മവീണ്ടും കാര്യകാരണബന്ധം കണ്ടുപിടിച്ചു അവൾ നിനക്ക് ഉള്ളതാ മോനേ അതാ നിനക്ക് അവളെ അന്ന് കുടയിൽകൂട്ടാൻ തോന്നിയത് .ഏറെ ആലോചിക്കേണ്ട നിനക്ക് ഇഷ്ടപ്പെട്ടാൽ എനിക്ക് ഇഷ്ടപ്പെട്ടു .ഞാൻ ഒന്നു പോയി കാണട്ടെദേവിയുടെ വീട്ടിൽ പോയി വന്ന അമ്മ ഇനി ആരെയും കാണാൻ പോകേണ്ട ഇതുതന്നെ മതി എന്ന് തീർത്തു പറഞ്ഞു.വേണ്ട എന്ന് പറയാനുള്ള കാരണങ്ങൾ ഒന്നും ഇല്ല താനും .
അങ്ങനെ ആർബാടങ്ങളൊന്നും ഇല്ലാതെ വിവാഹം .അമ്മയുടെ ആശ്വാസം വാക്കുകളായി പെയ്തിറങ്ങി "അച്ഛനില്ലാതെവളർത്തി വിദ്യാഭ്യാസം നൽകി ഒരു ജോലിയായി വിവാഹവും കഴിപ്പിച്ചു എനിക്ക് സമാധാനമായി മരിക്കാം കൃഷ്ണാ..''
ഋതുക്കൾ മാറിമാറി വന്നുകൊണ്ടിരുന്നു ഋതുഭേദങ്ങൾക്ക് ഒടുവിൽ ഞങ്ങൾക്ക് ഒരു മകൻ പിറന്നു .അമ്മയെയുംതങ്ങളോടൊപ്പം കൊണ്ടുവന്നു നിർത്തി. മകന്ഒരു മുത്തശ്ശിയുടെ സ്നേഹ ലാളനകൾ ലഭിക്കട്ടെ. എനിക്കുംസന്തോഷമായി വീടും നാടും വിട്ട് വരാൻ അമ്മയ്ക്ക് വിഷമം ഉണ്ടായിരുന്നെങ്കിലും പേരക്കുട്ടിയെ കിട്ടിയതോടെ അമ്മമറ്റൊരാളായി മാറി.പേരക്കുട്ടിയെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന അമ്മയെ കാണുമ്പോൾ പലപ്പോഴുംതാൻ തന്നെയാണല്ലോ അമ്മയുടെ സ്നേഹം ഏറ്റുവാങ്ങുന്ന "കുഞ്ഞു ദേവൻ "എന്ന് അവൻ മനസ്സിൽ സന്തോഷിച്ചു.ദേവി അക്ഷരാർത്ഥത്തിൽ ദേവി തന്നെയായിരുന്നു തന്നോടോ അമ്മയോടോ കുഞ്ഞിനോടോ ഒരിക്കൽ പോലും മുഖംകറുക്കാതെ സംസാരിക്കാനും പെരുമാറാനും ഇവൾക്ക് എങ്ങനെകഴിയുന്നു എന്ന് പലപ്പോഴുംആശ്ച്യര്യപ്പെട്ടിട്ടുണ്ട്.ജീവിതം എത്ര സുന്ദരമാണ് എന്ന് തോന്നിയ വർഷങ്ങൾ ആരുകണ്ടാലും കണ്ണുവെച്ചു പോകുന്നദാമ്പത്യ ബന്ധവും കുടുംബവും.
" കണ്ണുവെച്ചുവോ "
മകൻ ഹൈസ്കൂളിൽ ആയ സമയത്താണ് ദേവിക്ക് പഴയ പ്രസരിപ്പ് നഷ്ടപ്പെട്ടതായി താൻ ശ്രദ്ധിച്ചത്.ജോലികൾശ്രദ്ധയോടെ ചെയ്യുന്നുണ്ടെങ്കിലും എന്തോ ഒരു വിഷാദം അവളെ ബാധിച്ചതുപോലെ .ചോദിച്ചാലും "ഒന്നുമില്ല ദേവേട്ടാ"എന്ന കനിവാർന്ന ശബ്ദം .നാളുകൾ കഴിയവേ അമ്മയും അത് ശ്രദ്ധിച്ചു തുടങ്ങി പ്രത്യക്ഷത്തിൽ ഒന്നുമില്ലെങ്കിലുംദേവിയുടെ മാറ്റം കുടുംബാന്തരീക്ഷം തന്നെ വിഷാദാത്മകം ആക്കി ഒടുവിൽ തങ്ങളുടെ നിർബന്ധത്തിനു വഴങ്ങിഡോക്ടറെ കാണാൻ അവൾ സമ്മതിച്ചു .പരിശോധനകളുടെയും ടെസ്റ്റുകളുടെയും ഒടുവിൽ രോഗം കണ്ടുപിടിച്ചു.ക്യാൻസർ ബ്രസ്റ്റ്കാൻസർ .മനുഷ്യർസന്തോഷത്തോടെ ജീവിക്കുനത് ദൈവങ്ങൾക്ക് ഇഷ്ടമല്ല എന്ന് തോന്നിപ്പോയി.തന്നെക്കാൾ ഏറെ തകർന്നത് അമ്മയായിരുന്നു .ചികിത്സിച്ചു മാറ്റാം എന്ന ഉറപ്പ് തൻറെ മനസ്സിൽ ഉണ്ട് .അവൾക്ക്ധൈര്യം കൊടുത്തു അമ്മയും തന്റെ മകനും ആകെ തകർന്ന അവസ്ഥയിലായിരുന്നു .ഓപ്പറേഷന്റെയുംറേഡിയേഷന്റെയും പീഡനകാലങ്ങൾ കുടുംബം ശോകമൂകം കളിചിരികളും ഉറക്കെയുള്ള സംസാരവും എല്ലാം നഷ്ടപ്പെട്ടഒരു കെട്ടിടം മാത്രമായി വീട് .എത്ര ശ്രമിച്ചിട്ടും പഴയ വീടായി മാറ്റാൻ സാധിച്ചില്ല. നാലു പേരും നാലു ധ്രുവങ്ങളിലായി.രോഗിയായ ഒരാൾക്ക് മരുന്നിനോടൊപ്പം സന്തോഷകരമായ ഒരു കുടുംബാന്തരീക്ഷം കൂടി വേണം എന്ന് അറിയാം പക്ഷേമറ്റു മൂന്നുപേരും തകർന്നിരിക്കുന്നു . ഡോക്ടർ ആറുമാസമാണ് കാലാവധി പറഞ്ഞിരിക്കുന്നത് .ദേവിയോട്പറഞ്ഞില്ലെങ്കിലും മകനോടും അമ്മയോടും പറഞ്ഞത് അബദ്ധമായി .അവർക്ക് ഉൾക്കൊള്ളാനായില്ല. ദേവിയുടെഅവസാനത്തെ ഒരാഴ്ച കണ്ടുനിൽക്കാൻ പോലും ആയില്ല .
അവൾ എത്ര വേദന സഹിച്ചിരിക്കും.ഈ വേദനയിൽ നിന്ന് ഒരു മോചനം കൊടുക്കണേ ഈശ്വരാ എന്ന് ഞങ്ങൾമൂന്നുപേരും ആത്മാർത്ഥമായി പ്രാർത്ഥിച്ച ദിനങ്ങളായിരുന്നു അവ .ഒടുവിൽ 20 വർഷത്തെ ജീവിതത്തിനൊടുവിൽതന്നെയും വയസ്സായ അമ്മയെയും കൗമാരക്കാരനായ ഒരു മകനെയും തനിച്ചാക്കി ദേവി പോയി .ഓർമ്മകൾ ദേവൻറെമനസ്സിലൂടെ കുത്തിയൊലിച്ചിറങ്ങി.അമ്മാവൻ വന്ന് കൈകൈപിടിച്ചപോഴാണ് ദേവൻ ചിന്തയിൽ നിന്നും ഉണർന്നത്.വീട്ടിലേക്ക് അമ്മാവന്റെ കൈ പിടിച്ചു നടക്കുമ്പോൾ ഇനി എന്ത് എങ്ങനെ എന്നൊക്കെയുള്ള ചിന്ത ദേവൻറെ മനസ്സിനെമഥിച്ചു .മകനുമൊത്ത് ജോലി സ്ഥലത്തേക്ക് പോകാം എന്ന് വെച്ചാൽ മകന്റെകാര്യങ്ങൾ ആര് നോക്കും .അമ്മ ദേവിഇല്ലാത്ത വീട്ടിലേക്കില്ല എന്ന കടുംപിടുത്തത്തിലും.ലീവ് കഴിഞ്ഞ് പോകുന്നതുവരെ അമ്മാവൻറെ മകൾ വാസന്തിവീട്ടിലെ കാര്യങ്ങൾ അവതാളത്തിലാകാതിരിക്കാൻ ശ്രദ്ധിക്കുന്നത് കണ്ടു .അമ്മ തളർന്നിരിക്കുന്നു .മകൻറെ സന്തോഷംപോയിരിക്കുന്നു .തന്റെ ദുഃഖം കാണാൻ ആരുണ്ടിവിടെ .വേണ്ട താനാണ് എല്ലാവരേയും ശക്തിപ്പെടുത്തേണ്ടത് താൻതളർന്നു കൂടാ.മനസ്സിലെ ദുഃഖങ്ങൾ ഒന്നാകെ ആവാഹിച്ച് ദൂരെ കളയണം .അമ്മയ്ക്കും മകനും വേണ്ടി ജീവിക്കണംകുടുംബം തകരാൻ അനുവദിച്ചുകൂടാ .വയസായ അമ്മയ്ക്കും തന്റെ പൊന്നുമോനും വേണ്ടി ഇനി ഞാൻ
ഒറ്റയ്ക്ക് ജീവിക്കണം .
ദേവിയുടെ ചിതയ്ക്കരികിൽ നിന്ന് മനസ്സിനെ ബലപ്പെടുത്തി നാളെ ലീവ് കഴിഞ്ഞ് പോവുകയാണ് .മകൻറെ ടി സിവാങ്ങി നാട്ടിലെ സ്കൂളിൽ ചേർക്കണം .അവൻ അമ്മയോടൊപ്പം നിൽക്കട്ടെ രണ്ടുപേർക്കും അതാ നല്ലത് തനിക്കൊരുട്രാൻസ്ഫർ തരപ്പെടും .അതുവരെ ഇങ്ങനെ പോകട്ടെ./ തീരുമാനങ്ങളെല്ലാം ദേവിയോട് പറഞ്ഞു തിരിഞ്ഞുനോക്കുമ്പോൾവാസന്തി തന്നെയും കാത്തു നിൽക്കുന്നു ."എന്താ ദേവാട്ടാ എട്ടത്തിയോട് സംസാരിച്ചു നിൽക്കാ നേരം ഇരുട്ടിയത്അറിഞ്ഞില്ലേ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു ഇനിയിപ്പോ വേണ്ട നാളെ നേരത്തെ ഇറങ്ങേണ്ടത് അല്ലേകുളിച്ചു വന്നോളൂ അമ്മയും അപ്പുവും കാത്തിരിക്കുകയാണ് ഞാൻ ഭക്ഷണം എടുത്തു വെയ്ക്കാം."
രാവിലെ അമ്മയോടും മകനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ വാസന്തി പടിക്കൽ.ദേവേട്ടാ അടുത്താഴ്ച വരുമല്ലോഅമ്മായിയും അപ്പുവും തനിച്ചല്ലേ
’ ഉം’എന്നൊരു മൂളലിൽ ഉത്തരം ഒതുക്കി.
യാത്രയിൽ വാസന്തിയെ കുറിച്ചായി ചിന്ത .വാസന്തിക്കെന്താവും പറയാൻ ഉണ്ടാവുക താൻ ജോലി കിട്ടി പോകുമ്പോൾഅവൾ പന്ത്രണ്ടാം ക്ലാസുകാരി.ഡിഗ്രി കഴിഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുന്ന വിവരം അമ്മാവൻഒരിക്കൽ എഴുതിയിരുന്നു ഇവൾക്ക് എന്തുപറ്റി വിവാഹം ഒന്നും ആയില്ലേ .
സന്തോഷകരമായ കുടുംബ ജീവിതത്തിന് ഇടയ്ക്ക് അമ്മാവൻറെയോ മറ്റ് ബന്ധുക്കളുടെ വിശേഷങ്ങളറിയാനോഅന്വേഷിക്കാനോ താൽപര്യം കാണിച്ചില്ല എന്നത് സത്യം .ഇനിയിപ്പോ ഇടയ്ക്കിടയ്ക്ക് നാട്ടിലേക്ക് വരുമല്ലോ പതുക്കെഅമ്മാവനോട് ചോദിച്ചറിയാം .വല്ലപ്രേമനൈരാശ്യവുമാണെങ്കിലോ.. ചിന്തകൾക്ക് ഇടയിലേക്ക് ദേവി വീണ്ടും കയറിവന്നു ദേവിയെപ്പറ്റി ഓർക്കുമ്പോഴൊക്കെ അവളുടെ കനിവൂറുന്ന സ്വരമാണ് മനസ്സിലേക്ക് ആദ്യംവരിക "ദേവേട്ടാ..'"എന്നവിളി. വാസന്തി അമ്മയ്ക്കും അപ്പുവിനു വേണ്ടി കുറച്ചു ദിവസം ലീവ് എടുത്തു ഇത്ര ദിവസം ദേവേട്ടൻ ഉണ്ടായിരുന്നുഅപ്പു സ്കൂളിൽ പോയി തുടങ്ങുന്നത് വരെയെങ്കിലും താൻ വീട്ടിൽ ഉണ്ടാവണം .അടുത്താഴ്ച ദേവേട്ടൻ വന്നാൽനാട്ടിലുള്ള സ്കൂളിൽ അവനെ ചേർത്തും.പിന്നെ അവൻ ഉഷാറായിക്കൊള്ളും.അമ്മായിയും കുറേശ്ശെതിരിച്ചെത്തിത്തുടങ്ങി .സ്വന്തം വീടും തൊടിയും വീണ്ടും കാണാനും ഇഷ്ടപ്പെടാനും അവർ സമയം കണ്ടെത്തുന്നുണ്ട്.ഉച്ചയൂണിനു ശേഷം കുറച്ചു നേരം വെറുതെ ഇരുന്നപ്പോഴാണ് അമ്മായി വാസന്തിയോട് ആ ചോദ്യം ചോദിച്ചത്.മോളെനീ എന്താ ഇതുവരെയായിട്ടും കല്യാണത്തിന് സമ്മതിക്കാത്തത് ?
അപ്പോൾ അച്ഛൻ പെങ്ങളോട് ഈ വിവരം പറഞ്ഞിരിക്കുന്നു .അവൾ ഒന്നും മിണ്ടിയില്ല പക്ഷേ അമ്മായി വിടാനുള്ളഭാവമില്ല ."അമ്മയില്ലെന്നും അച്ഛൻ തനിച്ചാവും എന്നൊന്നും കരുതി നീ നിൻറെ ജീവിതം കളയല്ലേ മോളെ .ഇപ്പോൾഞങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ .ഇനിയും ഇത് താമസിച്ചു കൂടാ "
"അതെ താമസിച്ചുകൂടാ "ഞാനും അതാണ് ആശിക്കുന്നത് വാസന്തി മനസിൽ പറഞ്ഞു.
ദേവൻ കൂടി വരട്ടെ എല്ലാവരും കൂടി നിനക്ക് ഒരു നല്ല ആലോചന കൊണ്ടു വരാൻ പറയാം .ശനിയാഴ്ച ദേവൻ വന്നതുംഎല്ലാവരുംകൂടി വാസന്തിയുടെ കാര്യം എടുത്തിട്ടു .ഇനിയുമത് വൈകിച്ചു കൂടാ എന്ന് എല്ലാവരും പറഞ്ഞു
"വാസന്തി എന്താ ഒന്നും പറയാതെ നിൽക്കുന്നത് "ദേവൻ ചോദിച്ചു .വാസന്തി മനസ്സുതുറന്നു "ഞാൻ പറയുന്നത്നിങ്ങൾ എല്ലാവരും അംഗീകരിക്കണം .ഞാൻ അതിമോഹം ഒന്നുമല്ല പറയുന്നത് ചെറുപ്പം മുതലേ ഞാൻ ഒരാളെസ്നേഹിച്ചിരുന്നു അയാൾ വേറെ കല്യാണം കഴിച്ചു അതാണ് ഞാൻ വിവാഹം വേണ്ടെന്ന് പറഞ്ഞത് .അയാൾക്ക്അറിയില്ലായിരുന്നു ഞാൻ അയാളെ സ്നേഹിച്ചിരുന്ന കാര്യം .ഇപ്പോൾ അയാൾ ഒരു വിഭാര്യനാണ്. ഞാൻ അയാളെതന്നെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു.അയാൾക്ക് ഒരു കുട്ടിയുമുണ്ട് .
അച്ഛന് ഇത് അംഗീകരിക്കാൻ കഴിയില്ലായിരിക്കാം.പക്ഷെ എനിക്ക് ഇതു മതി ,ഇതു മാത്രം.
ആരാണ് മോളെ ആ ആൾ?"
"ദേവേട്ടൻ"
അമ്മയും അമ്മാവനും ദേവനും അപ്പുവും അന്തം വിട്ടിരുന്നു പോയി ഇവൾ ഇത്ര കാലം ദേവനെയും മനസ്സിലിട്ടുനടക്കുകയായിരുന്നോ.ദേവൻ നടന്നു വാസന്തിയുടെ അടുത്തെത്തി
"വാസന്തി എന്താണ് ഇതൊക്കെ ഞാൻ എന്നും നിന്നെ എൻറെ ഒരു അനിയത്തി ആയിട്ടേ കണ്ടിട്ടുള്ളൂ ഇത്രകാലം നീആരോടും പറയാതെ എങ്ങനെ കഴിഞ്ഞു". "ദേവേട്ടാ ഞാൻ എല്ലാം എൻറെ മനസ്സിൽ ഒളിപ്പിച്ചു .നിങ്ങളുടെ കല്യാണംകഴിഞ്ഞതോടെ ഞാൻ കല്യാണം വേണ്ടെന്നു വച്ചിരിക്കുകയായിരുന്നു .അമ്മയ്ക്കും അപ്പുവിനുംദേവേട്ടനുണ്ട്.ദേവേട്ടനോ .ദേവേട്ടന് മനസുതുറക്കാനും സങ്കടംഇറക്കി വയ്ക്കാനും ഒരത്താണി വേണ്ടേ ഞാൻ ചേട്ടനെഅത്രയ്ക്കും സ്നേഹിച്ചുപോയി എന്നോട് കനിവുണ്ടാവണം."
അമ്മയുടെയും അമ്മാവന്റെയും അനുഗ്രഹാശിസ്സുകളോടെ വിവാഹം കഴിഞ്ഞു.ഋതുഭേദങ്ങൾ മാറിമാറിവന്നു. അപ്പുവിന്ഒരു കുഞ്ഞനുജത്തി ഉണ്ടായി .
വീടിനകം സന്തോഷം കൊണ്ടു നിറഞ്ഞു കളിചിരികളും കൊച്ചു തമാശകളും .
കുഞ്ഞനുജത്തിക്ക് എന്തു പേരിടും അപ്പു ചോദിച്ചു .
"ദേവി "വാസന്തി പറഞ്ഞു.
"ദേവി "ഈ വീട്ടിൽ നിന്നും പോകാതിരിക്കട്ടെ !നമ്മുടെ എല്ലാവരുടെയും ഹൃദയങ്ങളിൽ നിന്നും .
Comments
Post a Comment