Posts

Showing posts from September, 2023

ജന്മാന്തരങ്ങൾ

എ ല്ലാവരും   പിരിഞ്ഞു   പോയിട്ടും   ദേവൻ   അവിടെ   കുറെ   നേരം   കൂടി   നിന്നു .  കോരിച്ചൊരിയുന്ന   മഴയുടെ   ശക്തി   അവൻ അറിഞ്ഞതേയില്ല  . അതിലേറെ   ശക്തിയോടെ   അവൻറെ   ഓർമ്മകൾക്ക്   ചിറക്   മുളച്ചിരുന്നു  . ആചിറകുകളിലേറി   അവൻ 20  വർഷം   പിറകോട്ട്   പറന്നു  . കോളേജ്   പഠനം   കഴിഞ്ഞ്   ജോലി   അന്വേഷണത്തിന്റെ   അലച്ചിലുകളുടെ   നാളുകളിൽ ഒന്നാണ്   അവളെ   കാണുന്നത്  . അതും   ഒരു   പെരുമഴക്കാലത്ത്  . ഒരു   ഇൻറർവ്യൂ   കഴിഞ്ഞുവരികയായിരുന്നു  . മാനത്തും മനസ്സിലും   കാറും   കോളും   നിറഞ്ഞിരുന്നു  . ബസ്   ഇറങ്ങിയതും   മഴ   ആർത്തലച്ചു   പെയ്യാൻ   തുടങ്ങി  . പെട്ടെന്നാണ്   ബസ്സിൽ നിന്നും   കുടയില്ലാതെ   ഒരു   പെൺകുട്ടി   ഇറങ്ങുന്നത്   കണ്ടത്  . തൻറെ   കുടക്കീഴിൽ   അവളെ   കൂടെ   കൂട്ടി  . ബസ്   സ്റ്റോപ്പ്   വരെ ." വീട്ടിലേക്ക്   നടക്കാനുള്ള   വഴിയേ   ഉള്ളൂ  . മഴ   തോരുമ്പോൾ   പൊയ്ക്കൊള്ളാം  " എന്നു   പറഞ്ഞു   അവൾ   അവിടെത്തന്നെ നിന്നു  . ഞാൻ   പതിവ്   പോലെ   ഹോസ്റ്റൽ   മുറിയിലേക്ക്   വന്നതും   കുളിച്ചു   ഡ്രസ്സ്   മാറി  . അമ്മയുടെ   വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴേക്കും   വിളിയെത്തി .  അന്നത