ജന്മാന്തരങ്ങൾ
എ ല്ലാവരും പിരിഞ്ഞു പോയിട്ടും ദേവൻ അവിടെ കുറെ നേരം കൂടി നിന്നു . കോരിച്ചൊരിയുന്ന മഴയുടെ ശക്തി അവൻ അറിഞ്ഞതേയില്ല . അതിലേറെ ശക്തിയോടെ അവൻറെ ഓർമ്മകൾക്ക് ചിറക് മുളച്ചിരുന്നു . ആചിറകുകളിലേറി അവൻ 20 വർഷം പിറകോട്ട് പറന്നു . കോളേജ് പഠനം കഴിഞ്ഞ് ജോലി അന്വേഷണത്തിന്റെ അലച്ചിലുകളുടെ നാളുകളിൽ ഒന്നാണ് അവളെ കാണുന്നത് . അതും ഒരു പെരുമഴക്കാലത്ത് . ഒരു ഇൻറർവ്യൂ കഴിഞ്ഞുവരികയായിരുന്നു . മാനത്തും മനസ്സിലും കാറും കോളും നിറഞ്ഞിരുന്നു . ബസ് ഇറങ്ങിയതും മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി . പെട്ടെന്നാണ് ബസ്സിൽ നിന്നും കുടയില്ലാതെ ഒരു പെൺകുട്ടി ഇറങ്ങുന്നത് കണ്ടത് . തൻറെ കുടക്കീഴിൽ അവളെ കൂടെ കൂട്ടി . ബസ് സ്റ്റോപ്പ് വരെ ." വീട്ടിലേക്ക് നടക്കാനുള്ള വഴിയേ ഉള്ളൂ . മഴ തോരുമ്പോൾ പൊയ്ക്കൊള്ളാം " എന്നു പറഞ്ഞു അവൾ അവിടെത്തന്നെ നിന്നു . ഞാൻ പതിവ് പോലെ ഹോസ്റ്റൽ മുറിയിലേക്ക് വന്നതും കുളിച്ചു ഡ്രസ്സ് മാറി . അമ്മയുടെ വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴേക്കും വിളിയെത്തി . അന്നത